Tuesday
18 Jun 2019

സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു

By: Web Desk | Monday 27 May 2019 8:54 AM IST


അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. താലിബാന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് വാഹനത്തിന് നേരെ വെടി ഉതിര്‍ത്തത്.

താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം. റെയ്ഡിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലായി പത്ത് പേര്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യു.എന്‍ കണക്ക് പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ 227 സാധാരണക്കാര്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിട്ടുണ്ടെന്നും 736 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു.

 

Related News