അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി

Web Desk
Posted on January 02, 2019, 12:01 pm

കാബൂള്‍:അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. ഐഎസ് ശക്തികേന്ദ്രമാണ് ഈ പ്രവിശ്യ. ഇതേസമയം, വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 15 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഹെലികോപ്ടറുകള്‍ ഉപയോഗിച്ചായിരുന്നു നങ്കര്‍ഹാറിലെ സേനാ ആക്രമണം. യുഎസ്, അഫ്ഗാന്‍ സംയുക്ത സേനയെ ഫലപ്രദമായി നേരിട്ടുവെന്ന് ഐഎസ് വാര്‍ത്താ ഏജന്‍സികളോട്  അവകാശപ്പെട്ടു. വടക്കന്‍ അഫ്ഗാനില്‍ പൊലീസ് ഔട്ട് പോസ്റ്റകള്‍ക്ക് നേരെയായിരുന്നു ഭീകരാക്രമണം.