അഫ്ഗാനിൽ 24മണിക്കൂറിനിടെ വധിച്ചത് 100 തീവ്രവാദികളെ, 45 പേർക്ക് പരിക്ക്

Web Desk
Posted on December 24, 2019, 2:06 pm

കാബൂൾ: ഒരു ദിവസം കൊണ്ട് അഫ്ഗാന്‍ സേന 100 ഭീകരരെ വധിച്ചതായി റിപ്പോർട്ട്. 45 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

രാജ്യത്തെ 15 വിവിധ പ്രവിശ്യകളിലായി നടത്തിയ 18 സൈനിക നടപടികളിലാണ് ഇത്. അഞ്ചു തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അഫ്ഗാൻ പ്രതിരോധമന്ത്രാലയത്തിന്റെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഭീകരരെല്ലാം ഒരു സംഘടനയിൽ നിന്നുള്ളവരാണോയെന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.