അഫ്ഗാനിസ്ഥാനിലെ ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. കിഴക്കൻ ഖോസ്ത് പ്രവിശ്യയിലെ നാദിർഷാ കോട്ട് ജില്ലയിലെ സ്റ്റേഡിയത്തിനു സമീപമാണു തിങ്കളാഴ്ച വൈകിട്ട് സ്ഫോടനമുണ്ടായത്.
ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ബോംബ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മേഖലയിലെ പോലീസ് മേധാവി സയിദ് അഹമ്മദ് ബാബാസി പറഞ്ഞു. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാൻ വക്താവുമായി ചർച്ചയ്ക്കില്ലെന്നും താലിബാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്ഫോടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.