Monday
18 Feb 2019

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം: 21 മരണം

By: Web Desk | Tuesday 12 February 2019 9:00 AM IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സാന്‍ഗിന്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തില്‍ പതിമൂന്നും രണ്ടാമത്തേതില്‍ എട്ടുപേരും മരിച്ചു. 5 പേര്‍ക്കു പരുക്കേറ്റു. സാന്‍ഗിന്‍ ജില്ലയില്‍ നാറ്റോ പിന്തുണയുള്ള അഫ്ഗാന്‍ സൈന്യവും താലിബാന്‍ ഭീകരരും തമ്മില്‍ കനത്ത പോരാട്ടം നടക്കുകയാണ്.