അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ സ്കൂളിന് നേരെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. 195 പേര്‍ക്ക് പരിക്കേറ്റതായും കാണാതായ കുട്ടികള്‍ക്ക് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കൂളില്‍നിന്ന് കുട്ടികള്‍ പുറത്തു വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്കൂള്‍ പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ് നിറച്ച കാറ് പൊട്ടിത്തറിക്കുകയായിരുന്നു. സ്കൂളില്‍ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാന് വക്താവ് സബീഉല്ല മുജാഹിദ് തങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞു. എന്നാല്‍, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ആരോപിച്ചു.
English Summary : afghan car bomb blast death toll rise to 68
You may also like this video :