Web Desk

കൊച്ചി

August 04, 2021, 9:49 pm

കപ്പൽശാലയിൽ പിടിയിലായ അഫ്ഗാൻ പൗരന്‍ പാകിസ്ഥാനിലും ജോലി ചെയ്തു

Janayugom Online

കൊച്ചി കപ്പൽശാലയിൽ നിന്ന് പിടികൂടിയ അഫ്ഗാൻ പൗരൻ ഈദ്ഗുല്‍ പാകിസ്ഥാനിലും ജോലി ചെയ്തതായി കണ്ടെത്തി. കറാച്ചി തുറമുഖത്ത് പണിയെടുത്തതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഈദ്ഗുലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 

ഈദ്ഗുലിന്റെ പാക് ബന്ധം പരിശോധിക്കുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കൊച്ചി കപ്പൽ ശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ അവസാനവട്ട പണികൾ നടക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ശേഖരിച്ചോയെന്നതാണ് പ്രധാനമായും തെളിയിക്കേണ്ടത്.
കൊച്ചിൻ കപ്പൽശാലയിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്ന ഈദ്ഗുൽ അറസ്റ്റിലാകുന്നത് കഴിഞ്ഞ മാസമാണ്. അഫ്ഗാൻ സ്വദേശിയാണ് ഈദ്ഗുൽ. 

അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഈദ്ഗുൽ വിമാനവാഹിനിയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടർച്ചയായ പാളിച്ചകളാണ്. 2019ൽ നടന്ന മോഷണം, രാജ്നാഥ് സിങിന്റെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച തുടങ്ങിയ കാര്യങ്ങളും നേരത്തെയുണ്ടായി. 

Eng­lish Sum­ma­ry : afghan cit­i­zen caught from cochin ship­yard found to be worked in pakistan

You may also like this video :