29 March 2024, Friday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

വിമാനത്തിന്റെ ചിറകില്‍ സ്വയം കെട്ടി വരിഞ്ഞ യാത്ര: ലക്ഷ്യത്തിലെത്താതെ വിമാനത്തില്‍ നിന്ന് വീണ് അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചു, വീഡിയോ

Janayugom Webdesk
കാബൂള്‍
August 16, 2021 5:45 pm

അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ ചിറകില്‍ സ്വയം കെട്ടി വരിഞ്ഞ് യാത്ര ചെയ്ത യാത്രക്കാരിലെ രണ്ടുപേരാണ് മരിച്ചത്. വിമാനത്തിനുള്ളില്‍ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് സാഹസികമായി യാത്ര ചെയ്തവരാണ് മരിച്ചതെന്ന് ഔദ്യോഗികവക്താക്കള്‍ വ്യക്തമാക്കി.

ആള്‍ത്തിരക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഹമീദ് കര്‍സല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് മിലിട്ടറി വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കാബൂളില്‍ നിന്ന് സേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനായി യുഎസ് ഏര്‍പ്പാടാക്കിയ വിമാനസര്‍വീസായിരുന്നു ഇത്.

Eng­lish sum­ma­ry: afghan cit­i­zens killed amid escap­ing from kabul

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.