19 April 2024, Friday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

അഫ്ഗാന്‍ ഭൂകമ്പം; മരിച്ച കുട്ടികളുടെ എണ്ണം 155 ആയി

Janayugom Webdesk
June 27, 2022 11:15 pm

തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 155 ആയി ഉയര്‍ന്നു. ഐക്യരാഷ്ട്ര സഭ (യുഎന്‍) യാണ് കണക്കുകള്‍ പുറത്തുവിട്ടത്. 250 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുഎന്‍ മാനുഷിക ഏകോപന സംഘടനയായ ഒസിഎച്ച്എ അറിയിച്ചു. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച പക്തികയിലെ ഗയാന്‍ ജില്ലയിലാണ് ഭൂരിഭാഗം കുട്ടികളും മരിച്ചത്. 

താലിബാന്‍ ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം 1,150 പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. എന്നാല്‍ മരണസംഖ്യ 770 ആണെന്നാണ് യുഎന്നിന്റെ കണക്ക്. സംഖ്യ ഇനിയും ഉയരാമെന്ന മുന്നറിയിപ്പും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്. ഭൂകമ്പം 65 കുട്ടികളെ അനാഥരാക്കിയെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. കുടുംബത്തില്‍ നിന്ന് വേര്‍പ്പെട്ട കുട്ടികളെ ബന്ധുക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും യു­എന്‍ അറിയിച്ചു. ദുരന്തത്തിൽ തകർന്ന ഗയാനിലെ കുട്ടികൾക്ക് മാനസികാരോഗ്യവും മാനസിക പിന്തുണയും നൽകുന്നതിനായി ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 

താലിബാന്റെ ഭരണ അട്ടിമറി, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് പിന്നാലെയാണ് അഫ്ഗാനില്‍ ഭൂകമ്പവും നാശം വിതച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള പക്തിക, ഖോസ്റ്റ് പ്രവിശ്യകളിലാണ് റിക്ടര്‍ സ്കെയ്‍ലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. താലിബാന്‍ അധികാരം ഏറ്റെടുത്തതിനു പിന്നാലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ രാജ്യം വിട്ടതും കാര്യക്ഷമമല്ലാത്ത രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളില്ലാത്തതും അഫ്ഗാന് തിരിച്ചടിയായി. താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരം ഐക്യരാഷ്ട്ര സഭ ഇടപെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായത്. 

Eng­lish Summary:Afghan earth­quake; The death toll rose to 155
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.