താലിബാന്‍ തടവില്‍ നിന്ന് 83 പേരെ രക്ഷപ്പെടുത്തി

Web Desk
Posted on June 06, 2019, 11:24 am

ഫര്‍യാബ്: അഫ്ഗാനിസ്ഥാനിലെ ഖ്വയിസര്‍ പ്രവിശ്യയില്‍ താലിബാന്‍ തടവിലുള്ള 83 പേരെ രക്ഷപ്പെടുത്തിയതായി അഫ്ഗാന്‍ സുരക്ഷാ സേന. അഫ്ഗാന്‍ പ്രത്യേക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തടവിലിരുന്ന ജനങ്ങളെ രക്ഷപ്പെടുത്താനായത്.

അതേസമയം സംഭവത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചില്ല. തടവിലായിരുന്ന ജനങ്ങളെ അഫ്ഗാന്‍ ആര്‍മി ക്യാമ്പിലേയ്ക്ക് മാറ്റി. ഉടന്‍തന്നെ എല്ലാവരും അവരവരുടെ വീടുകളില്‍ എത്തിച്ചേരുമെന്നും അതിനുള്ള നടപടികള്‍ തുടരുകയാണെന്നും അഫ്ഗാന്‍വൃത്തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ചാണ് പ്രദേശവാസികളെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്.

YOU MAY LIKE THIS VIDEO