Web Desk

December 16, 2019, 4:20 pm

മുസ്ലീങ്ങളെ ഒഴിവാക്കൻ മോഡി സർക്കാർ CAB പാസാക്കിയപ്പോൾ, ഹിന്ദു, സിക്ക് വിഭാഗക്കാർക്ക് പൗരത്വം നൽകി അഫ്ഗാൻ സർക്കാർ

Janayugom Online

ന്യൂഡൽഹി: മുസ്ലിം ജനവിഭാഗങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പൗരത്വ ഭേദഗതി ബിൽ മോഡി സർക്കാർ പാസാക്കിയപ്പോഴും ഹിന്ദു, സിക്ക് വിഭാഗക്കാർക്ക് പൗരത്വം നൽകി അഫ്ഗാൻ സർക്കാർ. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗക്കാർ കൊടിയ പീഢനങ്ങൽക്ക് വിധേയമാകുന്നുവെന്ന് പ്രഖ്യാപിച്ചാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്.
പൗരത്വ ഭേദഗതിബിൽ പാസാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് 3500ഓളം വരുന്ന ഹിന്ദ, സിക്ക് ന്യൂനപക്ഷങ്ങൾക്ക് അഫ്ഗാനിസ്ഥാൻ സർക്കാർ പൗരത്വം നൽകിയത്.

ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അധികൃതരും അഫ്ഗാനിസ്ഥാന്റെ സർക്കാർ പ്രതിനിധികളും സംയുക്തമായാണ് ഇത് സംബന്ധിച്ച നടപടി പൂർത്തിയാക്കിയത്. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഇന്ത്യൻ പാസ്പോർട്ടുള്ള പൗരൻമാർക്ക് യാത്രാ കാർഡ് ( ട്രാവൽ കാർഡ്) നൽകാനുള്ള നടപടികളും അഷ്റഫ് ഗനി സർക്കാർ സ്വീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ അസ്തികളുള്ള ഇന്ത്യയിൽ താമസിക്കുന്ന അഫ്ഗാൻ പൗർമാർക്ക് അത് വിൽക്കാനുള്ള അനുമതിയും അടുത്തിടെ സർക്കാർ അനുവദിച്ചു. അഫ്ഗാനിസ്ഥാനിൽ എല്ലാ മതമതക്കാർക്കും തുല്യമായ അവകാശങ്ങളാണ് ലഭിക്കുന്നത്. താലിബാൻ ഭരണം അവസാനിച്ച ശേഷം ഇത് തുടരാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ 40 വർഷമായി തുടരുന്നു യുദ്ധത്തിൽ അഫ്ഗാൻ പൗരൻമാർക്ക് നഷ്ടം സംവിച്ചിച്ചിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷങ്ങൾക്കുനേരെ അക്രമം ഉണ്ടാകുന്നത് താലിബാൻ ഭാരണത്തിൻകീഴിലാണ്. അഫ്ഗാൻ പാർലമെന്റിന്റെ ഇരുസഭകളിലും ഹിന്ദു, സിക്ക് വിഭാഗങ്ങളുടെ ഓരോ പ്രതിനിധികൾ വീതമുണ്ട്. ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി സന്ദ്പാൽ സിങ് ഖൽസയെ അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിയമിച്ചിട്ടുണ്ട്.

ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. അഫ്ഗാൻ പാർലമെന്റിന്റെ അധോ സഭയിൽ മത്സരിക്കാനുള്ള അവകാശം ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങൾക്ക് നൽകാനുള്ള ശ്രമങ്ങൾ 2013ൽ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കർസായി സ്വീകരിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്ക് അവരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അവകാശം 2016ൽ പ്രസിഡന്റ് അഷ്റഫ് ഗനി പ്രത്യേക പ്രസിഡൻഷ്യൽ ഉത്തരവിലൂടെ നൽകിയിരുന്നു.

YOU MAY ALSO LIKE THIS VIDEO