December 10, 2023 Sunday

Related news

November 24, 2023
August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023
January 29, 2023
January 19, 2023
January 15, 2023
January 12, 2023

താലിബാൻ കാബൂള്‍ നഗരത്തിലേക്ക് പ്രവേശിച്ചു; പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജ്യം വിട്ടു

Janayugom Webdesk
കാബൂൾ
August 15, 2021 7:56 pm

അഫ്​ഗാനിസ്​താൻ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി രാജ്യം വിട്ടതായി സൂചന. അഫ്​ഗാനിസ്​താൻ മാധ്യമമായ ടോളോ ന്യൂസാണ്​ വാർത്ത പുറത്ത്​ വിട്ടത്​. ഗനിക്കൊപ്പം അദ്ദേഹത്തിന്‍റെ വിശ്വസ്​തരും രാജ്യം വിട്ടുവെന്നാണ്​ റിപ്പോർട്ട്​. താജിക്കിസ്​താനിലേക്ക്​ ഗനി കടന്നുവെന്നാണ്​ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​.നേരത്തെ അഫ്​ഗാൻ പ്രതിരോധ മന്ത്രി ബിസ്​മില്ല മുഹമ്മാദി പ്രസിഡന്‍റ്​ അധികാരം കൈമാറുമെന്ന സൂചനകളും നൽകിയിരുന്നു.

അഫ്​ഗാനിലെ പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സംഘം ദോഹയിലേക്ക്​ പോകുമെന്നും മുഹാമ്മദി പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരിക്കും സന്ദർശനമെന്നും അദ്ദേഹം വ്യക്​തമാക്കിയിരിക്കുന്നു. രാഷ്​ട്രീയനേതാക്കൾ ഉൾ​പ്പടെയുള്ളവർ ഈ സംഘത്തിലുണ്ടാവുമെന്നാണ്​ സൂചന.

അധികാരമൊഴിയാൻ ഗനി സമ്മതിച്ചുവെന്ന്​ താലിബാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. പുതുതായി രൂപീകരിക്കപ്പെടുന്ന സർക്കാറിന്​ അദ്ദേഹം അധികാരം കൈമാറുമെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry : afghan pres­i­dent ashraf gani escaped from afghanistan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.