പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ആദ്യ ഇന്നിംഗ്‌സ് സ്‌കോറുമായി ഇന്ത്യ; സതാംപ്ടണില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി അഫ്ഗാന്‍ ബോളര്‍മാര്‍

Web Desk
Posted on June 22, 2019, 6:34 pm

സതാംപ്ടണ്‍: സതാംപ്ടണില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ പതറി ഇന്ത്യന്‍ ബാറ്റിങ് നിര. ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 225 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ആദ്യ ഇന്നിംഗ്സ് സ്കോറാണ് ഇന്ത്യ ഇന്ന് സതാംപ്ടണില്‍ നേടിയത്.

കേദാര്‍ ജാദവ് (52), വിരാത് കോലി (67) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ അര്‍ദ്ധസെഞ്ചുറി കടന്നത്. കെ എല്‍ രാഹുല്‍ (30), വിജയ് ശങ്കര്‍ (29), എം എസ് ധോണി (28) എന്നിവര്‍ രണ്ടക്കം കടന്നു.

Image may contain: one or more people and outdoor

10 ബോളില്‍ ഒരു റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മുജീബ് റഹ്മാനാണ് രോഹിത്തിനെ പുറത്താക്കിയത്. രോഹിത്തിനെ കൂടാതെ മുഹമ്മദ് ഷമിയും ഒരു റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദ്ദിക് പാണ്ഡ്യ 7 റണ്‍സെടുത്തു മടങ്ങി. കുല്‍ദീപ് യാദവും (1) ജസ്പ്രീത് ബുംമ്രയും (1) പുറത്താകാതെ നിന്നു.

അഫ്ഗാന്‍ നിരയില്‍ ഗുല്‍ബാഡിന്‍ നായിബ്, മൊഹമ്മദ് നബി എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും മുജീബ് റഹ്മാന്‍, അഫ്തബ് അലാം, റഷീദ് ഖാന്‍, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

You May Also Like This: