24 April 2024, Wednesday

കൂട്ടാതെ വഴിയില്ല; 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില വർദ്ധിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2021 10:44 am

നിത്യജീവിതത്തില്‍ തീയുടെ ഉപയോഗം അനിവാര്യമാണ്. കാലങ്ങളായി മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് തീപ്പെട്ടിക്കുള്ളത്. പണ്ടുകാലത്ത് കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടായെന്ന് പഠിച്ച നമ്മള്‍ പിന്നീട് ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വിപണി സജീവമാണ്.

ഇപ്പോഴിതാ 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു വില ഒരു രൂപയായിരുന്നു. വില വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വര്‍ധിപ്പിച്ചത്.1995‑ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.

ഇന്ധന വില വര്‍ദ്ധനവും, ചരക്കു നീക്കത്തിന്റെ നികുതിയുമടക്കം ആയപ്പോള്‍ വില വര്‍ദ്ധിപ്പിക്കാതെ തീപ്പെട്ടി വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന നിലപാടാണ് കമ്പനികള്‍ക്ക്. പ്രധാനമായും തമിഴ്‌നാട്ടിലെ ശിവകാശി മേഖലയാണ് തീപ്പെട്ടി വ്യവസായത്തിന്റെ മുഖ്യകേന്ദ്രം. ഏതാണ്ട് നാല് ലക്ഷത്തിലധികം പേരാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത്.

നിലവില്‍ 600 തീപ്പെട്ടികള്‍ അടങ്ങിയ ബണ്ടിലിന് 270 മുതല്‍ 300 രൂപ വരെയാണ് തീപ്പെട്ടി കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ നിലവിലെ ഉല്‍പ്പാദന ചിലവാകട്ടെ ഓരോ ബണ്ടിലിനും 430 മുതല്‍ 480 വരെയെത്തുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു.
eng­lish summary;After 14 years, the price of match­es has increased
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.