October 3, 2022 Monday

Related news

September 29, 2022
August 29, 2022
August 27, 2022
August 11, 2022
August 6, 2022
July 27, 2022
July 4, 2022
June 24, 2022
June 5, 2022
June 4, 2022

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ കുഞ്ഞ് പിറന്നു; അമ്മയേക്കാള്‍ രണ്ടു വയസ്സ് കുറവ്

Janayugom Webdesk
December 3, 2020 10:00 pm

ലോകത്തെ ഏറ്റവും കൂടുതല്‍ കാലം സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു. മോളി എവറൈറ്റ് ഗിബ്സണ്‍ എന്ന പെണ്‍കുഞ്ഞാണ് 27 വര്‍ഷം സൂക്ഷിച്ചു വച്ച ഭ്രൂണത്തില്‍ നിന്ന് ജന്മം കൊണ്ടത്. 1992ലാണ് ഈ കുഞ്ഞിന്റെ ഭ്രൂണം മെഡിക്കല്‍ സുരക്ഷയില്‍ സൂക്ഷിച്ച് വച്ചത്. വര്‍ഷങ്ങള്‍ ആയിട്ടും കുഞ്ഞ് ജനിക്കാതിരുന്നതിനെ തുടര്‍ന്ന് ടിന, ബെഞ്ചമിന്‍ ഗിസ്ബണ്‍ ദമ്പതികളാണ് എംബ്രിയോ അഡോപ്ഷന്‍ ചികിത്സയിലൂടെ 2020 ഫെബ്രുവരിയിലാണ് ഭ്രൂണത്തെ ദത്തെടുത്തത്. ഇവരുടെ മൂത്ത കുട്ടിയും ഇത്തരത്തില്‍ ഭ്രൂണം നിക്ഷേപത്തിലൂടെയാണ് ടിന ഗര്‍ഭം ധരിച്ചത്. 

എമ്മ എന്നാണ് ഇവരുടെ ആദ്യത്തെ കുട്ടിയുടെ പേര്. ഈ കുട്ടിക്കുമുണ്ട് ഒരു പ്രത്യേകത. 24 വര്‍ഷം പഴക്കമുള്ള ഭ്രൂമത്തില്‍ നിന്നാണ് എമ്മ 2017ല്‍ ജനിക്കുന്നത്. മോളി ജനിക്കും മുന്‍പ് എമ്മയായിരുന്നു ഏറ്റവും കാലവും സൂക്ഷിച്ചു വച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് ജനിച്ച കുഞ്ഞ്. അതേ സമയം അമ്മയായ ടിനയ്ക്ക് 29 വയസാണ് ഇപ്പോള്‍ ഉള്ളത്. 1991ലാണ് ടിന ജനിക്കുന്നത്. മകളായ മോളി ജനിച്ചിരിക്കുന്നത് 1992 ഒക്ടോബറിലും. അതായത് അമ്മയും മകളും തമ്മില്‍ കണക്കുകള്‍ പ്രകാരം വെറും രണ്ട് വയസ് വ്യത്യാസം മാത്രം. ടെന്നസിസിലെ നോക്‌സ്വില്ല എന്ന നഗരത്തിലെ ഒരു ഭ്രൂണദാന സെന്ററില്‍ നിന്നാണ് ദമ്പതികള്‍ ഭ്രൂണം സ്വീകരിച്ചത്. 

ENGLISH SUMMARY:After 27 years of wait­ing, the baby was born
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.