23 April 2024, Tuesday

Related news

April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഇടവേളക്ക് ശേഷം ഗെലോട്ട്-പൈലറ്റ് പോര് മുറുകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 3:58 pm

രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന രണ്ടു സംസ്ഥനങ്ങളില്‍ ഒന്ന് രാജസ്ഥാനാണ്. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവും ഏറ്റെടുക്കാന്‍ സോണിയ കുടുംബത്തിന്‍റെ വിശ്വസ്തനായ അശോക് ഗലോട്ടിനോട് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണം. എന്നാല്‍ അദേഹം രാഹുല്‍, സോണിയ അടക്കമുള്ള നേതാക്കളോട് ആവശ്യപ്പെട്ടത് പാര്‍ട്ടി പ്രസിഡന്‍റിനൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനവും കൈകാര്യം ചെയ്തുകൊള്ളമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഹുല്‍ഗാന്ധി അനുകൂലമല്ല.

സോണിയ ഗാന്ധി പ്രസിഡന്‍റായി തുടരട്ടെയെന്നും താന്‍ വര്‍ക്കിംഗ് പ്രസിഡന്‍റായികൊള്ളാമെന്നും ഗലോട്ട് നേതൃത്വത്തെ അറിയിച്ചു. മറ്റൊരു നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രസിഡന്‍റായി വന്നാല്‍ താന്‍ നിര്‍ദ്ദേശിക്കുന്ന ആളിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലുമാണ്, എന്നാല്‍ ഇതെല്ലാം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗെലോട്ട് — സച്ചിന്‍ പൈലറ്റ് പോര് വീണ്ടും തലപൊക്കുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സംസ്ഥാന പട്ടികജാതി കമ്മീഷൻ ചെയർമാനുമായ എം എൽ എ ഖിലാഡി ലാൽ ബൈർവ രംഗത്ത് എത്തിയതോടെയാണ് തർക്കം തലപൊക്കി തുടങ്ങിയത്.

ഇതിനെതിരെ അശോക് ഗെലോട്ട് പക്ഷത്ത് നിന്നുള്ള നേതാക്കളും മറുപടിയുമായി എത്തുകയും ചെയ്തു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ഇരുവിഭാഗങ്ങള്‍ക്കിടയിലും അകല്‍ച്ച ശക്തമായാല്‍ അത് പാർട്ടിയുടെ പ്രതീക്ഷകള്‍ക്ക് തന്നെ തിരിച്ചടിയാവും. നിലവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ആർക്കും പ്രശ്‌നമില്ലെന്നുമാണ് ഖിലാഡി ലാൽ ബൈർവയുടെ അവകാശ വാദം. സോണിയ ഗാന്ധിക്ക് പകരക്കാരനായി എ ഐ സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഗാന്ധി കുടുംബം നേരത്തെ അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എം എല്‍ എയുടെ പ്രതികരണം. ഗെലോട്ട് 40 വർഷമായി രാഷ്ട്രീയത്തിൽ ഉണ്ട്, 20 വർഷം മുഖ്യമന്ത്രിയായി, ഉയർന്ന പദവി വഹിച്ചിട്ടുണ്ട്. ഗെലോട്ട് മികച്ചൊരു നേതാവാണ്.

അദ്ദേഹം തന്നെ രണ്ടാം നിര നേതൃത്വത്തെ തയ്യാറാക്കണം. അതുകൊണ്ട് ഗെലോട്ടിന്റെ ഉന്നതമായ നേതൃപദവിക്ക് നിരക്കുന്ന തരത്തില്‍ അദ്ദേഹം ദേശീയ അധ്യക്ഷ സ്ഥാനം സ്വീകരിക്കണം. അദ്ദേഹം ആ പദവി അർഹിക്കുന്നുണ്ടെന്നും എം എല്‍ എ പറയുന്നു.സച്ചിൻ പൈലറ്റ് കഴിഞ്ഞ വർഷം ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ പാർട്ടി അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് മുഴുവൻ വാഗ്ദാനങ്ങളോടെയാണെന്നും അദ്ദേഹത്തിനുണ്ടായിരുന്ന പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും ബെയ്‌ർവ പറഞ്ഞു. രാജസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കിയാൽ എന്താണ് പ്രശ്നം? ഇന്ന് രാജസ്ഥാനിലെ യുവാക്കളും സച്ചിൻ പൈലറ്റിന്റെ ജാതിയിൽപ്പെട്ട 100 ശതമാനം ആളുകളും അദ്ദേഹത്തോടൊപ്പം നിൽക്കുന്നു, സോഷ്യൽ മീഡിയ അല്ലെങ്കിൽ സാധാരണക്കാരുടെ വികാരങ്ങൾ എങ്ങനെ പുറത്തുവരുന്നുവോ അതിന് അനുസരിച്ചാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്നും ബൈർവ പറയുന്നു

ഉദയ്പൂരിൽ നടന്ന ചിന്തന്‍ ശിബരത്തില്‍ ‘പാർട്ടി നിങ്ങൾക്ക് ഒരുപാട് പദവികള്‍ നല്‍കിയിട്ടുണ്ടെന്നും ഇപ്പോൾ പാർട്ടിയിലേക്ക് എന്തെങ്കിലും തിരികെ നൽകാനുള്ള നിങ്ങളുടെ ഊഴമാണെന്നും സോണിയ ഗാന്ധി വളരെ കടുത്ത സ്വരത്തിൽ തന്നെ ഗെലോട്ടിനോട് പറഞ്ഞിരുന്നുവെന്നും ബെയ്‌ർവ പറഞ്ഞു. കുടുംബാധിപത്യ പാർട്ടിയെന്ന് പറഞ്ഞ് ബി ജെ പി കോണ്‍ഗ്രസിനെ വിമർശിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഗാന്ധിയല്ലാത്ത ഒരാളെ എ ഐ സി സി അധ്യക്ഷനാക്കാന്‍ ഗാന്ധി കുടുംബം ആഗ്രഹിക്കുന്നു. അവരുടെ ആവശ്യത്തെ ഗെലോട്ട് മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ എല്ലാ നേതാക്കളും തയ്യാറാകണം. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വേണമെന്നും എന്നാൽ അത് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ബെയ്‌ർവ പറഞ്ഞു.

ഈ വിഷയം എല്ലാവരും ഇരുന്ന് ചർച്ച ചെയ്യണം. അതേസമയം ബൈർവയുടെ ആവശ്യം അനാവശ്യമാണെന്നാണ് ഗെലോട്ട് പക്ഷം പ്രതികരിക്കുന്നത്. 24 വര്‍ഷത്തിനുശേഷം നെഹ്റുകുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് എത്തുവാനുള്ള സാഹചര്യമാണുണ്ടാകുന്നത്

Eng­lish Sum­ma­ry: After a break in the Rajasthan Con­gress­Gelot-Pilot bat­tle tightens

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.