ഏറെ നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. റിഷഭ് പന്തിന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. 2015ന് ശേഷം ആദ്യമായാണ് സഞ്ജു ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നത്. 2015ൽ സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരം പിന്നീട് പലതവണ ടീമിലെത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല. 2015 ലായിരുന്നു സഞ്ജു ഇന്ത്യയ്ക്കായി ആദ്യമായും അവസാനമായും കളിച്ചത്. സിംബാവെയ്ക്കെതിരെയായിരുന്നു അത്.
19-ാം വയസിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ. അഞ്ചു ഏകദിനവും ഒരു ടി20 മത്സരവുമടങ്ങിയ പരമ്പരയിൽ ബെഞ്ചിൽ തന്നെയായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒരു മത്സരത്തിൽ പകരക്കാരനായി ഫീൽഡിലെത്തി.
പിന്നീട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സിംബാബ്വെ പര്യടനത്തിലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ താരം കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്.
English Summary: after a long time Sanju Samson in Indian team
YOU MAY ALSO LIKE THIS VIDEO