സം​ഝോ​ധ എക്സ്പ്രെസ്സിൽ യാത്രക്ക് 12 പേ​ര്‍

Web Desk
Posted on March 04, 2019, 10:55 am

ന്യൂ​ഡ​ല്‍​ഹി: ഇൻഡോ പാക്  സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച സം​ഝോ​ധ എ​ക‌്സ‌്പ്ര​സി​ന്‍റെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ്. 12 പേ​ര്‍ മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച യാ​ത്ര ചെ​യ്ത​ത്. സാധാരണ  ഉൾക്കൊള്ളാനാവുന്നതിന്റെ 70 ശതമാനം യാത്രക്കാരാണ് യാത്രക്കുണ്ടാവുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ നിർത്തിവച്ചതാണ്. ട്രെയിനിൽ ആറ്  സാധാരണ കോച്ചുകളും ഒരു എ സി കോച്ചുമാണുള്ളത്.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ ട്രെ​യി​നി​ന്‍റെ സാ​ധാ​ര​ണ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. പ​ല​രും ഭ​യം മൂ​ല​മാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച ദി​വ​സ​ത്തെ യാ​ത്ര വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ​മാ​സം 28ന് ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്. 1976 ജൂ​ലൈ 22 നാ​ണ് സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. പ​ല യാ​ത്ര​ക്കാ​രും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.