Janayugom Online
Vajubhai Vala,, Governor, Karnataka

യദ്യൂരപ്പ ഗവർണറെ കണ്ടു, കുമാരസ്വാമിയും രാജ് ഭവനിലെത്തി

Web Desk
Posted on May 15, 2018, 6:12 pm
കർണാടക തെരെഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തു വന്നിട്ടില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ ബി എസ്  യദ്യൂരപ്പ വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഗവർണറെ കണ്ടു അവകാശവാദം ഉന്നയിച്ചു. യദ്യൂരപ്പക്കു തൊട്ടു പിന്നാലെ മതേതര സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി ജനത ദൾ   നേതാവും മുൻ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമിയും രാജ് ഭവനിലെത്തി. ബിജെപി ക്കു കേവല ഭൂരിപക്ഷമില്ല. അതെ സമയം, കോൺഗ്രസ്സും ജനത ദളും തമ്മിൽ ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടാക്കിയ ധാരണ പ്രകാരം കുമാരസ്വാമിയെ മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് ഒരു ദളിത് നേതാവിനെ നിർദേശിക്കും. രണ്ടു പാർട്ടികളും ഉണ്ടാക്കിയ സഖ്യം രേഖാമൂലം ഗവർണർക്ക് സമർപ്പിക്കും. ഇനിയുള്ള തീരുമാനം ഗവർണർ വാജുഭായ് വാലയുടെ നിശ്‌ചയപ്രകാരമായിരിക്കും. നാല് വര്ഷം മുമ്പാണ് ഗവർണർ വാജുഭായ് വാലയെ കേന്ദ്ര സർക്കാർ ഗവർണറാക്കിയത്.  ആർ എസ്  എസിന്റെ പ്രവർത്തകനായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി യിൽ ചേർന്ന്, രണ്ടു വട്ടം ഗുജറാത്തിൽ ബിജെപി പ്രസിഡന്റ് ആയി.