യാത്രാ ഇളവുകള്‍ സ്ഥിതിഗതികള്‍കൂടി പരിഗണിച്ച ശേഷം;എ.കെ.ശശീന്ദ്രന്‍

Web Desk

തിരുവനന്തപുരം

Posted on May 18, 2020, 2:00 pm

നാലാം ലോക്ഡൗണ്‍ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍കൂടി പരിഗണിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍.ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങുന്നത് പരിശോധനയ്ക്ക് ശേഷമായിരിക്കും.കെഎസ്ആര്‍ടിസി ജില്ലാ സര്‍വീസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്.

ടാക്‌സി സര്‍വീസുകളില്‍ ഒരു യാത്രക്കാരന്‍ മാത്രമായി പരിമിതപ്പെടുത്തും’ മന്ത്രി പറഞ്ഞു.അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളെക്കാള്‍ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിന്‍ സര്‍വീസുകളാണ്.
250 ബസുകളേക്കാള്‍ നല്ലത് ഒരു ട്രെയിനാണ്.ബസുകളാകുമ്പോള്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തേണ്ടിവരും.എന്നാല്‍ ട്രെയിനാകുമ്പോള്‍ അതിന് പരിധിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബസുകളില്‍ 20 പേരില്‍ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും.ഇരട്ടി ചാര്‍ജ് ഈടാക്കിയാല്‍ പോലും ആ നഷ്ടം പരിഹരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:after con­sid­er­ing the trav­el con­ces­sions sit­u­a­tion said min­is­ter of trans­port
You may also like this video