22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

January 30, 2025
May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023

കോവിഡിനു ശേഷം ഇന്ത്യയില്‍ നിന്ന് യുഎസിലേയ്ക്കുള്ള ആദ്യ ഗ്രൂപ്പ് ടൂര്‍ കൊച്ചിയില്‍ നിന്നും പറന്നു

Janayugom Webdesk
കൊച്ചി
November 12, 2021 7:44 pm

70 വയസ്സുള്ള അനന്ത കമ്മത്തും 4 വയസ്സുകാരന്‍ ജോണ്‍ ഫ്രാങ്ക്‌ലിനുമുള്‍പ്പെട്ട 24 അംഗ കേരളീയ സംഘം വെള്ളിയാഴ്ച വെളുപ്പിന് ചരിത്രം കുറിച്ചു. 2020 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മൂലം വന്ന അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍ നീങ്ങിയതിനു ശേഷം ഇതാദ്യമായി ഇന്ത്യയില്‍ നിന്ന് അമേരിയ്ക്കയിലേക്കു പോയ യാത്രാസംഘത്തിലെ അംഗങ്ങളായിരുന്നു അവര്‍ — 13 പുരുഷന്മാര്‍, 9 സ്ത്രീകള്‍, രണ്ട് കുട്ടികള്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് ദോഹ വഴി ന്യൂയോര്‍ക്കിലേയ്ക്ക് പറന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യൂആര്‍ 517/701 ഫ്‌ളൈറ്റിലാണ് സംഘം 15 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയതെന്ന് ചരിത്രം കുറിച്ച ഈ ഗ്രൂപ്പ് ടൂര്‍ സംഘടിപ്പിച്ച കേരളത്തിലെ മുന്‍നിര ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് എംഡി എം കെ സോമന്‍ പറഞ്ഞു. സംഘം ന്യൂയോര്‍ക്ക്, ഫിലഡെല്‍ഫിയ, പെന്‍സില്‍വാനിയ, വാഷിംഗ്ടണ്‍ ഡിസി, നയാഗ്ര, സാന്‍ഫ്രാന്‍സിസ്‌കോ, ലോസ്ഏഞ്ചല്‍സ്, ലാസ് വേഗസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ‘കോവിഡിനു ശേഷം ഇന്ത്യയില്‍ നിന്ന് അമേരിയ്ക്കയിലേക്കുള്ള ആദ്യത്തെ ഔട്ട്ബൗണ്ട് ടൂര്‍ മാത്രമല്ല അമേരിയ്ക്കയിലേയ്ക്ക് ലോകത്തിന്റെ എവിടെ നിന്നുമുള്ള ആദ്യത്തെ ഇന്‍ബൗണ്ട് ടൂര്‍ കൂടിയാണിതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്,’ സോമന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലം മുഴുവന്‍ ഇത്തരമൊരു അവസരത്തിന് കാതോര്‍ക്കുകയായിരുന്നുവെന്നും അങ്ങനെയാണ് തയ്യാറെടുപ്പുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഈ അസുലഭ മുഹൂര്‍ത്തത്തില്‍ കേരളത്തിന് അഭിമാനമേകാന്‍ കഴിഞ്ഞതെന്നും സോമന്‍ പറഞ്ഞു.

ഗ്രൂപ്പിന് ആത്മവിശ്വാസമേകാന്‍ ഒരു വനിതയാണ് — സോമന്‍സിന്റെ ഡയറക്ടര്‍ കൂടിയായ ജീനാ ഫെര്‍ണാണ്ടസ് — സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന സവിഷേതയുമുണ്ട്. സംഘത്തിലെ 24 പേരില്‍ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന് ജീനാ ഫെര്‍ണാണ്ടസ് പറഞ്ഞു. കോവിഡിനു ശേഷം യൂറോപ്പ്, ഗള്‍ഫ്, റഷ്യ മേഖലകള്‍ തുറന്നപ്പോഴും അവിടങ്ങളിലേയ്ക്കുള്ള ടൂറുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ സോമന്‍സ് മുന്‍നിരയിലുണ്ടായിരുന്നു. യൂറോപ്പിലേയ്ക്ക് ദക്ഷിണേന്ത്യയില്‍ നിന്നു പോയ ആദ്യസംഘവും രാജ്യത്തു നിന്നുള്ള രണ്ടാം സംഘവുമായിരുന്നു സോമന്‍സിന്റേത്. ഒക്ടോബര്‍ 18നാണ് 32 പേരുടെ ഈ സംഘം യൂറോപ്പിലേയ്ക്കു പോയത്. ഒക്ടോബര്‍ 30ന് 30 പേരുടെ സംഘം റഷ്യയിലേയ്ക്കും പോയി. എന്നാല്‍ യുഎസിലേയ്ക്ക് യാത്ര ആരംഭിക്കാന്‍ പരിമിതകളുണ്ടായിരുന്നുവെന്ന് സോമന്‍ പറഞ്ഞു. അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ വിസ നല്‍കി തുടങ്ങിയിരുന്നില്ല.

നിലവില്‍ വിസയുള്ളവര്‍ക്കു മാത്രമേ ഇപ്പോള്‍ യാത്ര സാധ്യമായിരുന്നുള്ളു. എന്നാല്‍ സോമന്‍സിന്റെ മാര്‍ക്കറ്റിംഗ് ടീമും ദീര്‍ഘകാല ക്ലയന്റ്‌സും പെട്ടെന്നു തന്നെ സന്ദര്‍ഭത്തിനൊത്തുയര്‍ന്നാണ് ഈ ആദ്യടൂര്‍ സാധ്യമാക്കിയതെന്ന് സോമന്‍ പറഞ്ഞു. ഇവരില്‍ പലരും 2020‑ല്‍ തന്നെ വിസ ലഭിച്ച് അവരുടെ ആദ്യ യുഎസ് യാത്രയ്ക്ക് കാത്തിരിക്കുകയായിരുന്നു. ഈ ഡിസംബറില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സോമന്‍സ് കോവിഡിനു ശേഷമുള്ള ഈ ആദ്യടൂറുകളെ തുടര്‍ന്ന് ഒട്ടേറെ ഔട്ട്ബൗണ്ട് ടൂറുകള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ 20ന് 35 പേരുടെ സംഘം റഷ്യയിലേയ്ക്കും 21ന് 21 പേരുടെ സംഘം യൂറോപ്പിലേയ്ക്കും പോകും. അതേ സമയം ദുബായ് സെക്ടറില്‍ കമ്പനി ഏറെ ടൂറുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ഈ മേഖലയിലെ അടുത്ത പാക്കേജ് യാത്രകള്‍ നവംബര്‍ 14, ഡിസംബര്‍ 2, 18, 25 ജനുവരി 10, 17, 24, ഫെബ്രുവരി 11 എന്നീ തീയതികളില്‍ പുറപ്പെടും. ഈ മേഖലയിലുള്ളവരുടെ ഭയം ഇല്ലാതാക്കാനും എല്ലാവര്‍ക്കും ആത്മവിശ്വാസം പകരാനും എത്രയും വേഗത്തില്‍ ലോകം മുഴുവനും പൂര്‍വസ്ഥിതിയിലെത്താനുമുള്ള തങ്ങളുടെ ചെറിയ സംഭാവനയാണ് ഈ ആദ്യ ടൂറുകളെന്ന് സോമന്‍ പറഞ്ഞു. ഈ രംഗത്തെ മുന്‍നിര സ്ഥാപനമെന്ന നിലയില്‍ ഇത് തങ്ങളുടെ ഉത്തരവാദിത്തമായി കണ്ടു. ആതിഥേയ, യാത്രാ വ്യവസായം ഏറ്റവുമധികം ആളുകള്‍ ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ്. അത് പൂര്‍വസ്ഥിതിയിലാകേണ്ടത് നിര്‍ണായകമാണ്. കൂടുതല്‍ പേര്‍ യാത്ര ചെയ്യുകയും കൂടുതല്‍ പേര്‍ക്ക് അവരുടെ തൊഴിലുകള്‍ തിരിച്ചു കിട്ടുകയും ചെയ്യണം. ഓപ്പറേഷന്‍സ് ഇല്ലാതിരുന്ന സമയത്തം പകുതിയിലേറെപ്പേരെ തങ്ങള്‍ ജോലിയില്‍ നിലനിര്‍ത്തിയെന്ന് ജീനാ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ ക്യാപ്ഷന്‍: 2020 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മൂലം വന്ന അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍ നീങ്ങിയതിനു ശേഷം ഇതാദ്യമായി ഇന്ത്യയില്‍ നിന്ന് അമേരിയ്ക്കയിലേക്കു പോയ യാത്രാസംഘം യാത്ര പുറപ്പെടും മുമ്പ് കൊച്ചിയില്‍

 

Eng­lish Sum­ma­ry: After covid, the first group tour from India to the US flew from Kochi

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.