May 28, 2023 Sunday

Related news

May 21, 2023
May 5, 2023
April 28, 2023
April 22, 2023
April 18, 2023
April 3, 2023
March 31, 2023
March 31, 2023
March 19, 2023
March 18, 2023

ദ്രാവിഡിനും ലക്ഷ്മണിനും ശേഷം അപൂര്‍വനേട്ടത്തിലെത്തി പുജാരയും

Janayugom Webdesk
അഹമ്മദാബാദ്
March 12, 2023 10:15 am

ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടത്തിലെത്തി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. സജീവ ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ 2000 റണ്‍സ് നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് പുജാരയെത്തിയത്. മൂന്ന് പേര്‍ മാത്രമാണ് ഈ നേട്ടത്തില്‍ മുന്‍പ് എത്തിയത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍. ഇതിഹാസങ്ങളുടെ എലൈറ്റ് പട്ടികയിലേക്കാണ് നാലാമനായി പുജാരയും തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. ഓസ്ട്രേലിയയ്‌ക്കെതിരേ 24 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാണ് പുജാര 2000 റണ്‍സ് നേടിയത്. ഇന്ത്യക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനുള്ള സൗഭാഗ്യവും പുജാരയ്ക്ക് ലഭിച്ചിരുന്നു. ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്ക് ശേഷം നിലവിലെ ക്രിക്കറ്റില്‍ വിശ്വസ്തനായ താരമാണ് പുജാര.

Eng­lish Summary;After Dravid and Lax­man, Pujara also achieved a rare feat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.