Web Desk

ന്യൂഡൽഹി

April 11, 2020, 10:22 am

ഹൈഡ്രോക്‌സി ക്ലോറോക്വിനിനു പിന്നാലെ പാരസെറ്റമോളിനു വേണ്ടിയും ലോകം ഇന്ത്യയിലേക്ക്

Janayugom Online

കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏറ്റവും ഫലപ്രദമായ മരുന്ന് എന്ന് വാദമുയർത്തുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനിനു പിന്നാലെ പാരസെറ്റമോളിനു വേണ്ടിയും ലോകം ഇന്ത്യയെ സമീപിക്കുന്നു. കോവിഡ് രോഗികളെ ചികിൽസിക്കാൻ വ്യാപകമായി മരുന്നാണ് പാരസെറ്റമോൾ. വേദന സംഹാരിക്കും പനിക്കുമാണ് സാധാരണയായി ഈ മരുന്ന് ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പാരസെറ്റമോൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിമസം 5600 മെട്രിക് ടൺ പാരാസെറ്റമോളാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്. 200 മെട്രിക് ടൺ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ ഇറ്റലി, ജർമ്മനി, യുകെ, സ്പെയിൻ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പാരസെറ്റമോൾ കയറ്റുമതിയിലൂടെ ഇന്ത്യ പ്രതിവർഷം 730 കോടി രൂപ ആണ് സമ്പാദിക്കുന്നത്.

രാജ്യത്ത് കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 26 മരുന്നുകൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. പാരസെറ്റമോളിന് ആവശ്യം ഉന്നയിച്ച് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. ദക്ഷിണ കൊറിയ, യുഎസ്, കാനഡ എന്നിവ ഈ പട്ടികയിൽ പെടും. ശ്രീലങ്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു പാരസെറ്റമോൾ കയറ്റുമതി ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് സർക്കാരുകൾ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ താൽക്കാലികമായി കയറ്റുമതി നിർത്തിവച്ചിരിക്കുകയാണെന്നും തുടർ നടപടികൾക്ക് അനുമതി ആവശ്യമാണെന്നുമാണ് ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്മെന്റിനെ പ്രതിനിധീകരിച്ച് സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നത്.

ENGLISH SUMMARY: After hydrox­y­chloro­quine, coun­tries begin to call India for the parac­eta­mol tablet

YOU MAY ALSO LIKE THIS VIDEO