17 April 2024, Wednesday

Related news

March 8, 2024
March 5, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024
December 26, 2023
December 25, 2023
December 2, 2023
December 2, 2023

വിനോദ സഞ്ചാരികളെ ഇതിലേ ഇതിലേ…

Janayugom Webdesk
തിരുവനന്തപുരം
February 28, 2022 9:05 pm

കോവിഡിനു ശേഷം നൂതന പദ്ധതികളും പാക്കേജുകളുമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം. ഫാമിലി, പ്രൊഫഷണലുകൾ, സാഹസിക ടൂറിസ്റ്റുകൾ, നവദമ്പതികള്‍ തുടങ്ങി വിവിധ വിഭാഗം സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതികള്‍‍.

കാരവൻ ഹോളിഡേയ്സ്ന് പുറമേ ലോംഗ്സ്റ്റേകൾ, ഹോംസ്റ്റേകൾ, ഡ്രൈവ് ഹോളിഡേകൾ എന്നിങ്ങനെയുള്ള വിവിധ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രചാരണ പരിപാടികൾ നടത്തുന്നത്.

വ്യാപാരമേളകൾ, ബി2ബി പാർട്ണർഷിപ്പ് മീറ്റുകൾ, പത്രം, ടിവി, റേഡിയോ, ഡിജിറ്റൽ, ഒടിടി, തിയേറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിനൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ് ഷോകളും സംഘടിപ്പിക്കും.

മാർച്ച്-മേയിൽ ഇസ്രായേലിലെ ടെൽ അവീവിൽ നടക്കുന്ന 28-ാമത് അന്താരാഷ്ട്ര മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിലും (ഐഎംടിഎം) ബിഐടി മിലാനിലും (ഇറ്റലി) കേരള ടൂറിസം പങ്കെടുക്കും. കൂടാതെ മാഡ്രിഡിലും മിലാനിലും ബി2ബി മീറ്റുകളും സംഘടിപ്പിക്കും.

ഒടിഎം മുംബൈ, ടിടിഎഫ് ചെന്നൈ, സൗത്ത് ഏഷ്യൻ ട്രാവൽ ആൻഡ് ടൂറിസം എക്സ്ചേഞ്ച് (എസ്എടിടിഇ) ന്യൂഡൽഹി തുടങ്ങിയ ആഭ്യന്തര വ്യാപാരമേളകളിലും പങ്കെടുക്കും. കൂടാതെ ന്യൂഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും പങ്കാളിത്ത യോഗങ്ങൾ നടക്കും. ലോകമെമ്പാടും കോവിഡ് ആഘാതം കുറഞ്ഞതോടെ യാത്രാനിയന്ത്രണങ്ങൾ നീക്കിയത് ടൂറിസം മേഖലയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

eng­lish sum­ma­ry; After Kovid, Ker­ala Tourism launched a nation­wide cam­paign to attract tourists with inno­v­a­tive projects and packages.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.