‘ഇവിഎം ഉപയോഗിച്ചിടത്ത് ബിജെപിയ്ക്ക് മികച്ച പ്രകടനം’

Web Desk
Posted on December 03, 2017, 12:52 pm

കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ബിജെപി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

” ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച സ്ഥലങ്ങളിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിക്ക് നേടാനായത് വെറും 15 ശതമാനം മാത്രം വോട്ടാണ്‌.മറ്റിടങ്ങളിൽ 46 ശതമാനം വോട്ട് നേടി. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച പിന്തുണ മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ”, അഖിലേഷ് പറഞ്ഞു.

യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ബിജെപി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു.