രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

Web Desk
Posted on November 12, 2019, 1:57 pm

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. മഹാരാഷ്ട്രയിൽരാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചയ്തു സര്ക്കാര് രൂപീകരണം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേനയുടെ നിര്‍ബന്ധത്തിന് ബിജെപി വഴങ്ങാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിസന്ധി ഉടലെടുത്തത്. ശിവസേനയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി ഞായറാഴ്ച പിന്മാറിയിരുന്നു. പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തു.

അതെ സമയം ഉപാധിയുമായി കോൺഗ്രസ്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഉപാധിവെച്ച് കോൺഗ്രസ്, പതിനൊന്ന് മന്ത്രിമാർ വേണമെന്നും   സര്ക്കാരിന് പൊതു വിനിമം പരിപാടി വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേതാക്കൾ മുംബൈയിലേക്ക്. അഹമ്മദ് പട്ടേലും മല്ലികാർജുൻ ഖാർഗെയും കെ സി വേണുഗോപാലും മുംബൈയിലേക്ക്.