Monday
18 Feb 2019

പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയ ദർശിനിയെത്തുന്നു; ആരാണ് പ്രിയദർശിനി?

By: Web Desk | Wednesday 6 February 2019 2:21 PM IST

കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ മറ്റൊരു താരപ്രവേശനവും കൂടി.

മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ രംഗപ്രവേശനമാണ് ഇപ്പോൾ കോൺഗ്രസ്സിൽ ചർച്ച ആയത്. എന്നാൽ ഇവർക്ക് ഭര്‍ത്താവിനുവേണ്ടി തെരെഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതൊഴികെ യാതൊരുവിധ രാഷ്ട്രീയ പരിജ്ഞാനവുമില്ലെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. മാത്രമല്ല ഇവർ
പൊതുരംഗത്ത് സജീവവും അല്ല.

മധ്യപ്രദേശില്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് കോൺഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്‍വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് മന്ത്രി പ്രദ്യുമ്ന്‍ സിങ് തോമര്‍. പ്രിയങ്കയുടെ വരവോടെ യുപിയില്‍ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കുണ്ടായ സ്വാധീനശക്തി , പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ മധ്യപ്രദേശില്‍ സാധ്യമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് തോമര്‍ പറഞ്ഞു.എന്നാൽ ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ലാളിത്യവും വിനയപൂര്‍വമായ പെരുമാറ്റവും എന്നതിലുപരി പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള സന്നദ്ധതയും അനുഭവപരിജ്ഞാനവും ആണ് ആവശ്യമെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതുവരെ പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച്‌ രാജകുടുംബം പ്രതികരിച്ചിട്ടില്ല. യുപിയില്‍ 46 സീറ്റുകള്‍ നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് കണക്കുകൂട്ടല്‍.