തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് രണ്ട് മലയാളം ചാനലുകൾക്കെതിരായ 48 മണിക്കൂർ നിരോധനം നീക്കി. ഇന്നലെ രാത്രി 7.30 മുതലായിരുന്നു ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകളുടെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ രാത്രിമുതൽ തന്നെ ഉയർന്നത്. തുടർന്ന് പുലർച്ചെ 1.30 ഓടെ ഏഷ്യാനെറ്റിന്റെയും രാവിലെ 9.30 ന് മീഡിയ വണ്ണിന്റെയും സംപ്രേഷണം പുനഃസ്ഥാപിക്കുകയായിരുന്നു.
ഡൽഹി കലാപം നേരിട്ട് വസ്തുതാപരമായി റിപ്പോർട്ട് ചെയ്തതതിനെ തുടർന്നായിരുന്നു ഇന്നലെ രാത്രി മുതൽ 48 മണിക്കൂർ നേരത്തേയ്ക്ക് സംപ്രേഷണം തടഞ്ഞത്. ഉപഗ്രഹസംപ്രേഷണാവകാമുള്ള സ്വകാര്യ സംരംഭത്തിന് നിർദ്ദേശം നല്കി തടയുകയായിരുന്നു. കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും ആർഎസ്എസിനെയും വിമർശിക്കുന്ന വാർത്തകൾ നല്കിയെന്നതായിരുന്നു വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ കാരണമായി പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.