Web Desk

ഒല്ലൂർ

August 10, 2020, 3:47 pm

മോഷണത്തിലൂടെ ലഭിച്ച പണവുമായി രണ്ടെണ്ണം വീശി കിടന്നുറങ്ങി; കണ്ണ് തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ

Janayugom Online

മോഷണം നടത്തിയ ശേഷം കിടന്നുറങ്ങിയ കള്ളൻ കണ്ണ് തുറന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ. ഒല്ലൂരിൽ കഴിഞ്ഞ ദിവസമാണ് ആദ്യം ഒന്ന് കേട്ടാൽ ആരെയും ചിരിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഒല്ലൂർ മരത്താക്കര ചൂണ്ടയിൽവീട്ടിൽ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജുവാണ് (40) അറസ്റ്റിലായത്. വെള്ളിയാഴ്ച ഒരു വീട്ടിൽനിന്ന് രണ്ടുപവൻ മാലയും മൊബൈൽ ഫോണും ‘അടിച്ചുമാറ്റി‘യ ഇയാൾ വടക്കഞ്ചേരിയിലെത്തി. തുടർന്ന് മാല ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചു. പിറ്റേദിവസം രാവിലെയോടെ വടക്കഞ്ചേരി ടി. ബി. ജംഗ്ഷനടുത്ത് ഇയാളെ നാട്ടുകാർ ബോധമില്ലാതെ കിടക്കുന്നത് കണ്ടു.

തുടർന്ന് സ്ഥലത്ത് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്തൊക്കെ മോഷ്ടിച്ചുവെന്ന് പൊലീസ് ചോദിച്ചപ്പോൾ ഇയാൾ കൃത്യമായി പറഞ്ഞു കൊടുത്തു. പണയംവച്ച മാലയും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ബാബുരാജ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

you may also like this video