ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍ വടക്കേക്കരയില്‍ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു.വടക്കേക്കര കോളനിയില്‍ താമസിക്കുന്ന വിജയന്‍ എന്നയാളാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തി തൊട്ടടുത്തുള്ള ഫോറസ്റ്റില്‍ തൂങ്ങിമരിച്ചത്.
ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. നേരത്തെ ബേബിയുടെ വീടായ കുണ്ടംകുഴിയിലായിരുന്നുതാമസം. പിന്നീട് വിജയന്‍ സ്വന്തം നാടായ കാനത്തൂര്‍ വടക്കേക്കരയില്‍ വീടും സ്ഥലവും വാങ്ങി താമസം ആരംഭിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് ചെറിയ ഒരു കുട്ടിയുണ്ട്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാറ്റി.
english summary : After shooting his wife, the husband hanged himself
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.