കൊച്ചി: വര്‍ഷങ്ങളായി വിട്ടുമാറാതെ ന്യുമോണിയ, വില്ലനായത് മീൻ തല. വർഷങ്ങളായി വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയുടെ ശ്വാസകോശത്തിൽ നിന്നാണ് മീൻതല കണ്ടെത്തിയത്. വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയിൽ നട്ടം തിരിഞ്ഞാണ് ഖത്തറിൽ നിന്ന് 52കാരനായ രോഗി അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മീൻതല കണ്ടെത്തിയത്. തുടർന്ന് ശ്വാസകോശത്തിൽ നിന്ന് മീൻതല പുറത്തെടുത്തു.
വർഷങ്ങളോളം മീൻതല ശ്വാസകോശത്തിൽ കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ടിങ്കു ജോസഫ് പറഞ്ഞു. രോഗബാധിതനായി ഖത്തറിലെ നിരവധി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും മീൻ തല കണ്ടെത്തിയില്ല.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.