ഭീകരര്‍ക്ക് സഹായം നല്‍കിയതിന് പിടിയിലായ കാശ്മീരിലെ ഡിവൈഎസ്പി ദേവീന്ദര്‍ സിങ്ങിന് എതിരായി കടുത്ത ആരോപണം ഉന്നയിച്ച് ” പാര്‍ലമെന്റാക്രമണ കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ കത്ത്.
മൂന്ന് മണിക്കൂറോളം പൂര്‍ണ്ണനഗ്നനാക്കി ശരീരം മുഴുവന്‍ വൈദ്യൂതാഘാതം ഏല്‍പ്പിച്ചു. ഈ രീതിയില്‍ പീഡിപ്പിക്കുന്നതിനിടയില്‍ മര്‍ദ്ദിച്ച് വെള്ളവും കുടിപ്പിച്ചു.” അഫ്സല് ഗുരു തന്റെ അഭിഭാഷകന് എഴുതിയ കത്തിലാണ് ദേവീന്ദര്‍ സിംഗിനെതിരായ ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത് . ഒരു ടെലിഫോണ്‍ ഉപകരണത്തില്‍ നിന്നുമായിരുന്നു ഷോക്ക് അടിപ്പിച്ചിരുന്നത്.
ഒടുവില്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ചെന്നും അഫ്സല് ഗുരു കത്തിൽ പറയുന്നു. ഭാര്യയുടേത് ഉള്‍പ്പെടെ ഉണ്ടായിരുന്ന സ്വര്‍ണ്ണം അപ്പാടെ വിറ്റായിരുന്നു പണം നേടിയത്. എന്നിട്ടും 80,000 രൂപ ഉണ്ടാക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഒന്നോ രണ്ടോ മാസം മാത്രം പഴക്കമുള്ള സ്കൂട്ടര്‍ കൂടി വിറ്റ് 24,000 കൂടി ഉണ്ടാക്കി കൊടുത്തശേഷമാണ് വിട്ടത്. അവര്‍ തന്നെ വീണ്ടും തകര്‍ന്ന മനുഷ്യനാക്കിയെന്നും കത്തിൽ പറയുന്നു.
അഫ്സല് ഗുരുവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതായി ഒരു അഭിമുഖത്തില്‍ പിന്നീട് ദേവീന്ദര്‍ സിംഗ് സമ്മതിക്കുകയും ചെയ്തു. ”അന്വേഷണം നടത്താന്‍ തന്റെ താവളത്തില്‍ വെച്ച് ദിവസങ്ങളോളം അഫ്സല് ഗുരുവിനെ ക്രൂരമായി പീഡിപ്പിച്ചു.
ഞങ്ങള്‍ ഈ അറസ്റ്റിന്റെ വിവരം ഒരിടത്തും രേഖപ്പെടുത്തിയില്ല. തന്റെ ക്യാമ്പില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയായെന്ന അയാളുടെ വെളിപ്പെടുത്തല്‍ ശെരിയാണെന്നും 2006ൽ ദേവീന്ദര്‍ സിംഗ് ഒരു അഭിമുഖത്തിൽ വ്യകത്മാക്കിയിരുന്നു.ദേവീന്ദറിനും തനിക്കും ഇടയില്‍ ബ്രോക്കറായി നിന്നത് ദേവീന്ദറിന്റെ ബന്ധുവായ അല്‍ത്താഫ് ഹുസൈന് എന്നയാളാണ്. ദേവീന്ദറുടെ പിടിയില്‍ നിന്നും മോചിതനായ ശേഷം ഒരിക്കല്‍ ഇയാള്‍ വീണ്ടും സന്ദര്‍ശിച്ചു. അതിന് ശേഷം ദേവീന്ദറിന് അരികിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് പാര്‍ലമെന്റാക്രമണ കേസ് പ്രതി മുഹമ്മദിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. ഡല്‍ഹി പരിചയപ്പെടുത്തണമെന്നും അവിടെ ഒരു വാടകവീട് സംഘടിപ്പിച്ച് നല്‍കണം എന്നുമായിരുന്നു ആവശ്യം. ഡല്‍ഹിയില്‍ മുഹമ്മദ് പലയാള്‍ക്കാരേയും കണ്ടു. എല്ലാം ദേവീന്ദറിന്റെ ഫോണ്‍ കോള്‍ അനുസരിച്ചായിരുന്നു. അതേസമയം പാര്‍ലമെന്റ് ആക്രമണ കേസില്‍ ദേവീന്ദറിന് പങ്കുണ്ടെന്ന് ഗുരു ഒരിടത്തും പറഞ്ഞിട്ടില്ല, പകരം ഒരു പ്രത്യേക ഉദ്യോഗസ്ഥന് അതില്‍ പങ്കാളിയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
English Summary: Afzal Guru wrote about Davinder Singh and Parliament attack conspiracy
YOU MAY ALSO LIKE THIS VIDEO