സിപിഐ നേതാവും മുൻ ജെ എൻ യൂ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ അഭിസംബോധന ചെയ്യാന്‍ പോകവെയാണ് കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്. ആക്രമണത്തില്‍ കല്ലേറുകൊണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.
ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു സംഘമാളുകള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറില്‍ വച്ചായിരുന്നു ആദ്യത്തെ ആക്രമണം.
English summary: Again attack towards Kanahaiya kumar
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.