കാസർഗോഡും കൊല്ലത്തും വീണ്ടും കോവിഡ് ആശങ്ക. കാസർകോട്ട് രോഗബാധയുടെ ഉറവിടം കണ്ടെത്താനയിട്ടില്ല. കാസർഗോഡ് ജില്ലയിൽ ഇന്ന് ഒരു കോവിഡ് കേസ് ആണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം, പ്രദേശങ്ങൾ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതും ആശങ്കയ്ക്ക് വക വയ്ക്കുന്നു.
സംസ്ഥാനത്ത് അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും രോഗബാധയുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഒരുപാട് ഘടകങ്ങളുണ്ടെന്നും അതിൽ ഒന്ന് ചരക്കുവണ്ടികൾ വന്നപ്പോൾ അതിലൂടെ രോഗം പടർന്നതാണ് എന്നാണ് മനസിലാകുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം പതിനാലു പേര്‍ക്ക് നെഗറ്റീവ് ആയി. മലപ്പുറം, കാസര്‍കോട് ഓരോരുത്തര്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും ആണ് രോഗം വന്നത്. പാലക്കാട് ‑4, കൊല്ലം-3, കണ്ണൂര്‍-2, കാസര്‍കോട്-2, മലപ്പുറം-1, പത്തനംതിട്ട‑1, കോഴിക്കോട് ‑1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.ഇതുവരെ 497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 111 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 20711 പേരാണ് ആകെ നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്.
ENGLISH SUMMARY: again Concern in kollam and kasargod
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.