രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഉത്തര്‍പ്രദേശില്‍ ബസ്തി സ്വദേശിയായ 25 കാരന് വൈറസ് ബാധിച്ച് മരിച്ചു. യുപിയിലെ ആദ്യ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവച്ചെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 320 ആയി. പുതുതായി 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 16 പേർ മുംബൈയിൽ നിന്നും രണ്ട് പേർ പൂണെയില്‍ നിന്നുമാണ്. 24 മണിക്കൂറിനിടെ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഗുജറാത്തിൽ എട്ട് പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ 82 പേരാണ് രോഗബാധിതരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.