പശുക്കടത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആക്രമണം. അക്രമത്തിൽ പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹരിയാന അതിർത്തിയോട് ചേർന്ന അൽവറിലാണ് സംഭവം. വാഹനത്തിൽ മൂന്നു പശുക്കളും രണ്ടു കിടക്കളുമായി പോയ ഇവരെ ഗോരക്ഷകർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പരുക്കേറ്റവര്ക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. ജയ്പുരിലെ ചന്തയില്‍നിന്നു 90,000 രൂപയ്ക്കു മൂന്നു പശുക്കളെയും രണ്ടു കിടാക്കളെയും വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചിട്ടും പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ENGLISH SUMMARY: Again cow attack in India
YOU MAY ALSO LIKE THIS VIDEO