ദളിതർക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു വാർത്ത കൂടി രാജസ്ഥാനിൽ നിന്ന് പുറത്തു വരുന്നു. രാജസ്ഥാനിൽ കഴുതകളെ മോഷ്ടിച്ച് എന്ന് ആരോപിച്ച് മൂന്ന് ദളിത് യുവാക്കളെഒരു സംഘം ആളുകൾ ആക്രമിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുയും ചെയ്തു.
ഫെബ്രുവരി 15 നാണ് സംഭവം. 16 പേർ ചേർന്ന് മൂന്ന് ദളിത് യുവാക്കള മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. അഞ്ചു കഴുതകളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാക്കളെ മർദിച്ചത്. ക്രൂരമായ മർദ്ദനത്തെ തുടർന്ന് യുവാക്കളെ പിടികൂടി ഗ്രാമവാസികൾ പൊലീസിനെ ഏൽപിക്കുകയായിരുന്നു.
യുവാക്കളെ മർദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതോടെ കണ്ടാൽ അറിയാവുന്ന 16 പേർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് പണം മോഷ്ടിച്ചെന്ന ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത് വലിയ പ്രതിഷേധം ഇടയാക്കിയിരുന്നു.
ENGLISH SUMMARY: Again dalit attack in rajasthan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.