പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിയ മിലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. ആര്‍ക്കും പരിക്കില്ല. വെടിവച്ചയാള്‍ രക്ഷപെട്ടതായാണ് സൂചന.
വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലും വെടിവെപ്പുണ്ടായി.
English summary: Again firing in Jamia Milia
YOU MAY ALSO LIKE THIS VIDEO