2024ലെ മികച്ച ജാവലിൻ ത്രോ താരമായി നീരജ് ചോപ്ര. യുഎസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിലാണ് ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ഒന്നാമതെത്തി.
പാരിസ് ഒളിംപിക്സിൽ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജിനു തുണയായത്. തുടരെ രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. പാരിസിൽ വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്. പാരിസിൽ ഒളിംപിക്സിൽ റെക്കോർഡോടെ സ്വർണം നേടിയ പാകിസ്ഥാന്റെ നദീം അർഷാദ് അഞ്ചാം സ്ഥാനമാണ് നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.