Web Desk

മുംബൈ

April 13, 2020, 11:19 am

കോവിഡ് 19; ധാരാവിയില്‍ വീണ്ടുമൊരു മരണം കൂടി, വൈറസ് ബാധിതരുടെ എണ്ണം അമ്പത് കടന്നു

Janayugom Online

കോവിഡ് 19 മൂലം ധാരാവിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അറുപത് വയസ്സുകാരനാണ് മരിച്ചത്. ധാരാവിയില്‍ പുതുതായി നാല് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം അമ്പത് കടന്നു. വീണ്ടുമൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് ബാരിക്കേടുകള്‍ സ്ഥാപിക്കുകയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന 36 നഴ്‌സുമാരെ ക്വാറന്റെന്‍ ചെയ്തു. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയില്‍ തിങ്കളാഴ്ച ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

പൂനെ ആശുപത്രിയിലെ നാല് നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്ബര്‍ക്കം വഴിയാണ് ഇപ്പോള്‍ ഒരു നഴ്സിനും രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16 പേരും മുംബൈയിലാണ്.മഹാരാഷ്ടയിൽ മാത്രം 150 പേരാണ് മരിച്ചത്.

you may also like this video;