‘സൂപ്പർ പിങ്ക് മൂൺ’ ഈ വർഷം രണ്ടാം തവണയും തെളിഞ്ഞു. ഇത്തവണത്തെ സൂപ്പർ പിങ്ക് മൂൺ 2020‑ലെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ്ണ ചന്ദ്രനാണ്. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന അവസ്ഥയിലായിരുന്നു ചന്ദ്രൻ. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,400 കിലോമീറ്ററാണ്. എന്നാൽ സൂപ്പർ പൗർണമി ഭൂമിയിൽ നിന്ന് 357,122 കിലോമീറ്റർ മാത്രം ദൂരെയാകുന്നു. ശരാശരി പൂർണ്ണ ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർമൂണുകൾ ഏഴ് ശതമാനം വലുതും 15 ശതമാനം അധികം തിളക്കവും കാണപ്പെടും.
സൂപ്പർ പിങ്ക് മൂൺ എന്ന് വിളിക്കുമെങ്കിലും പിങ്ക് നിറത്തിലല്ല കാണുക. ഏപ്രിൽ മാസത്തിലെ പൂർണ്ണചന്ദ്രന് കിഴക്ക്-വടക്കൻ അമേരിക്കയിലുള്ളവർ പിങ്ക് മോസ് എന്ന് വിളിക്കപ്പെടുന്ന ചില കാട്ടുപൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്, അതിനാലാണ് ‘പിങ്ക്’ എന്ന പേര് സൂചിപ്പിക്കുന്നത് ഈ സമയത്താണ് പിങ്ക് പൂക്കൾ പുഷ്പ്പിക്കുന്നത്. ലോക്ഡൗണിൽ കഴിയുന്ന ജനത്തിന് സൂപ്പർ പിങ്ക് മൂൺ തെളിഞ്ഞത് മനോഹര കാഴ്ചയായി മാറി.
English summary: again super pink moon
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.