അഗസ്ത്യാർകൂട യാത്ര ആരംഭിച്ചു; ആദ്യ സംഘത്തില്‍ ഒരു വനിതയും

Web Desk
Posted on January 14, 2019, 11:53 am

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. ഏറെ കാലത്തിന് ശേഷമാണ് അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള യാത്ര നടത്തുന്നത്. മാർച്ച് ഒന്ന് വരെയാണ് അമഗസ്ത്യലയിൽ ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്. നൂറ് സ്ത്രീകളാണ് ആദ്യസീസണിൽ ട്രക്കിംഗിന് ബുക്ക് ചെയ്തത്. ആകെ ബുക്ക് ചെയ്തിരിക്കുന്നത് 4700 പേരും.

ഇന്ന് രാവിലെ യാത്ര തുടങ്ങിയ സംഘത്തില്‍ ഒരു വനിതയാണ് ഉള്ളത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യാർകൂടത്തിലെ ആദ്യട്രക്കിംഗ് സംഘത്തിലെ ഏക വനിത.

കിഡ്നി വിറ്റ് ഐഫോണ്‍ വാങ്ങിയ യുവാവിന്‍റെ അവസ്ഥ

ആദിവാസിഗോത്രമഹാസഭ സ്ത്രീകൾ പ്രവേശിച്ചാൽ തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോൾ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികൾ അവരുടെ പരമ്പരാഗതക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധയജ്ഞം നടത്തുകയാണ്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ‌് സ്ത്രീകൾക്കും അഗസ‌്ത്യമല കയറാമെന്ന‌് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത‌്. ആചാരങ്ങളുടെ പേരിൽ സ‌്ത്രീകൾക്ക‌് വിലക്കില്ലായിരുന്നുവെങ്കിലും പൊതുവെ അഗസ‌്ത്യ മലയിലേക്ക‌് സ‌്ത്രീകൾക്ക‌് അനുവാദം നൽകാറില്ലായിരുന്നു. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളും വന്യമൃഗങ്ങളും നിറഞ്ഞ യാത്ര ആയതുകൊണ്ട‌്  സ‌്ത്രീകൾ താൽപര്യം പ്രകടിപ്പിക്കുന്നതും കുറവായിരുന്നു. എന്നാൽ  കുറേ വർഷങ്ങളായി സാഹസികയാത്ര ഇഷ്ടപ്പെടുന്ന സ്ത്രീ സംഘങ്ങൾ നടത്തുന്നനിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്.