July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ആർഎസ്എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനുള്ളതല്ല കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ

By Janayugom Webdesk
January 12, 2020

ആർഎസ്എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനുള്ളതല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം സുരക്ഷയുടെ കോട്ടയാണ്. സംഘപരിവാറിന്റെ ഭീഷണി ഇവിടെ ചെലവാകില്ല. രാജ്യത്ത് പൗരത്വപട്ടിക തയ്യാറാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസർക്കാർ തന്ത്രപൂർവം നടപ്പാക്കുന്ന ജനസംഖ്യാ രജിസ്ട്രർ ഇവിടെ നടപ്പാക്കില്ലെന്ന് സംശയത്തിനിട നൽകാതെ പറയാം.

ഇവിടെ ജനിച്ചു വളർന്നവരാരും പിതാമഹരുടെ ജനനസർട്ടിഫിക്കറ്റിനായി അലയേണ്ടി വരില്ലെന്ന് ഉറപ്പു തരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം. ഈ ഐക്യമാണ് പ്രധാനം. ഈ സമരത്തിൽ നിന്നും രണ്ട് വിഭാഗങ്ങളെ നാം ഒഴിച്ചു നിർത്തും. വർഗീയവാദികളെയും തീവ്രവാദികളെയും ഇവർക്ക് നമ്മുടെ സമരത്തിൽ ഇടമുണ്ടാകില്ല. ഒരു പ്രത്യേക വിഭാഗത്തെ പൗരത്വത്തിൽ നിന്നും ഒഴിവാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ മുസ്ലീങ്ങളുടെ സംഭാവന ശ്രദ്ധേയമാണ്. ഏറനാടിന്റെ വീരപുത്രൻ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെയും നികുതി സമരം നടത്തിയ ഉമ്മർ ഖാസിയെയും നമ്മുടെ ചരിത്രത്തിൽ നിന്നും അടർത്തി മാറ്റാൻ കഴിയില്ല.

എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാതെ ബ്രീട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ നാണംകെട്ട ചരിത്രമാണ് സംഘപരിവാറിനുള്ളത്. സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ് നമ്മുടെ ഭരണഘടന. എന്നാൽ ഭരണഘടനയിലും മതനിരപേക്ഷതയിലും ആർഎസ്എസിന് ഒട്ടും താൽപര്യമില്ല. മതാധിഷ്ഠിതമായൊരു രാജ്യമാണ് ഇവർ ആഗ്രഹിക്കുന്നത്. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായിട്ടാണ് കാണുന്നത്. ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് അടുത്ത ശത്രുക്കൾ. ജനസംഖ്യാ രജിസ്ട്രർ വലിയൊരു ചതിക്കുഴിയാണ്. പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്നോടിയാണിത്. വർഗീയതനയത്തിന്റെ ഭാഗമാണിത്. ആസാം ഇതിന് ഉത്തമമായൊരു ഉദാഹരണമാണ്.

രാജ്യത്തെ മുസ്ലീങ്ങൾ അത്യന്തം ഭീതിയിലാണ്. തല്ലിയവർക്കെതിരെ കേസെടുക്കാതെ ഇരകൾക്കെതിരെ കേസെടുക്കുന്ന അപൂർവ പ്രതിഭാസമാണ് ജെഎൻയുവിൽ കാണുന്നത്. എന്നാൽ ജെഎൻയു ഉൾപ്പെടെ രാജ്യത്തെ പ്രധാന സർവകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളലെ വിദ്യാർഥികളും പേരാട്ട രംഗത്താണെന്നുള്ളത് ശുഭകരമായ കാര്യമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി. കെ. പി രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ചു. സി. പി. ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ ഡോ. കെ. ടി ജലീൽ, എ. കെ ശശീന്ദ്രൻ, കെ. എൻ. എം പ്രസിഡന്റ് ടി. പി അബ്ദുല്ലക്കോയ മദനി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ. എൻ. എം (മർക്കസുദ്ദഅ്വ) ജനറൽ സെക്രട്ടറി സി. പി ഉമർ സുല്ലമി, എം. ഇ. എസ് പ്രസിഡന്റ് ഡോ. പി. എ ഫസൽഗഫൂർ, മുജാഹിദ് വിസ്ഡം ജനറൽ സെക്രട്ടറി ടി. കെ അഷ്റഫ്, എളമരം കരീം എം. പി, ഐ. എൻ. എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ. പി അബ്ദുൽവഹാബ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. ടി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എം. എൽ. എമാരായ എ. പ്രദീപ്കുമാർ, വി. കെ. സി മമ്മദ്കോയ, കെ ദാസൻ, പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടി. വി ബാലൻ, പി. കെ അബ്ദുറഹിമാൻ ബാഖവി, ടി. വി ബാലൻ, മുക്കം മുഹമ്മദ്, ഒ. പി അഷ്റഫ് സംബന്ധിച്ചു.

Eng­lish sum­ma­ry: Agen­da of RSS  not imple­ment­ed in Ker­ala says Pinarayi Vijayan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.