October 2, 2022 Sunday

Related news

September 25, 2022
September 17, 2022
August 11, 2022
July 31, 2022
July 29, 2022
July 24, 2022
July 4, 2022
June 27, 2022
June 21, 2022
May 19, 2022

കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം; 183 കര്‍ഷകരെ അറസ്റ്റ് ചെയ്തുവെന്ന് ആഭ്യന്തര സഹമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2021 8:59 pm

കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 183 കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തെ അറിയിച്ചു. ജൂലൈ 20 വരെയുള്ള ഡല്‍ഹി പൊലീസിന്റെ കണക്കനുസരിച്ച് ദേശദ്രോഹക്കുറ്റം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) എന്നിവ പ്രകാരം ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി അറിയിച്ചു.

എന്നാല്‍ ഇത് വസ്തുതയ്ക്ക് യോജിക്കുന്നതല്ലെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഭവത്തെതുടര്‍ന്ന് നിരവധി പേരെ യുഎപിഎ, ദേശദ്രോഹക്കുറ്റം എന്നിവ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ബിപിസിഎല്‍ റിഫൈനറിയിലെ 797 തൊഴിലാളികളെ വിരമിച്ചതിന് ശേഷമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം മറ്റൊരു ചോദ്യത്തിനുത്തരമായി അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭേദഗതിയനുസരിച്ചാണ് 15 വർഷത്തില്‍ കുറഞ്ഞ സേവന കാലാവധിയുള്ളവരെ ഒഴിവാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ജീവനക്കാരെ വിരമിച്ചതിന് ശേഷമുള്ള മറ്റ് ആനുകൂല്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തെകുറിച്ച് മന്ത്രാലയം മൗനം പാലിക്കുകയായിരുന്നു.

ENGLISH SUMMARY:Agitation against agrar­i­an laws; Home Min­is­ter says 183 farm­ers arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.