Wednesday
20 Mar 2019

ആദിവാസി അമ്മമാരുടെ സമരം മദ്യ നിരോധന സമിതി ഏറ്റെടുക്കും.

By: Web Desk | Thursday 21 December 2017 1:10 PM IST


agitation against beverages outlet, liquor agitation
മാനന്തവാടി: രണ്ട് വര്‍ഷത്തോളമായി ആദിവാസി അമ്മമാര്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറെജസ് ഔട്‌ലറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരം കേരളമദ്യനിരോധനസമിതി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്ന 2018 ജനുവരി 27 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരം നടത്തും.മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയം എത്തിക്കും.ആദിവാസി അമ്മാരുടെ സമരത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലസമരമുള്‍പ്പെടെ ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അടച്ചുപൂട്ടാനുത്തരവ് നല്‍കിയ ജില്ലാ കളക്ടറുടെ ഉത്തരവിന് ഹൈക്കോടതിയാണ് സ്‌റ്റേനല്‍കിയത്. ആദിവാസി അമ്മമാര്‍ നടത്തുന്ന നിയമപോരാട്ടത്തിന് ആവശ്യമായ നിയമസഹായവും ഉറപ്പാക്കുമെന്നുംഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍,സോമശേഖരന്‍ നായര്‍,മുഹമ്മദ് ഇല്യാസ്,അഡ്വക്കറ്റ് ആര്‍ കലേഷ്,ഫാദര്‍ മാത്യു കാട്ടറത്ത്,മാക്കമ്മ,വെള്ള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.