Web Desk

തൃശൂർ

December 01, 2020, 10:00 pm

ആകാശവാണി നിലയങ്ങൾ പൂട്ടുന്നതിനെതിരെ യുവകലാസാഹിതി സമരം 

Janayugom Online
സാമ്പത്തിക വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തി കേരളത്തിലെ  ആകാശവാണി പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടാനുള്ള   പ്രസാർഭാരതി കോപറേഷൻ തീരുമാനത്തിനെതിരെ ഡിസംബർ 3ന് ബുധനാഴ്ച കാലത്ത് 10 മണിക്ക് സംസ്‌ഥാനനവ്യാപകമായി സാംസ്കാരിക പ്രതിഷേധം സംഘടിപ്പിക്കുവാൻ  യുവകലാസാഹിതി സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു.
തിരുവനന്തപുരം,ആലപ്പുഴ,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ നിലയപരിസരങ്ങളിലും ഇതര ജില്ലാകേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സാംസ്കാരിക പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
നാടിന്റെ സാംസ്കാരിക ബഹുസ്വരത തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംഘടിപ്പിക്കുന്ന  പ്രതിഷേധത്തിൽ എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യുവകലാസാഹിതി സംസ്‌ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ എം സതീശൻ എന്നിവർ  അഭ്യർത്ഥിച്ചു.