14 October 2024, Monday
KSFE Galaxy Chits Banner 2

Related news

April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024
November 26, 2023

അഗ്നിപഥ്: പിന്നോട്ടില്ലെന്ന് കേന്ദ്രം

Janayugom Webdesk
June 16, 2022 7:13 pm

സൈന്യത്തിലേക്ക് യുവാക്കളെ ഹ്രസ്വകാലയളവിലേക്ക് നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പല രാജ്യങ്ങളിലും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷക്കാലമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സേനയില്‍ നിശ്ചിതകാലം തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ തുറന്നിടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തിന്റെ പല ഭാഗത്തും പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഹ്രസ്വകാല നിയമനങ്ങള്‍ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉന്നത സൈനികോദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കരാര്‍ നിയമനം നല്‍കി പ്രൊഫഷണല്‍ സൈനിക വളര്‍ത്തിയെടുക്കാനാകില്ലെന്നും പെന്‍ഷന്‍ പണം ലാഭിക്കാനുള്ള ശ്രമം സൈന്യത്തിന്റെ കാര്യശേഷിയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക.

വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് സൂചന.

Eng­lish summary;Agneepath: Cen­ter says there is no go back

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.