16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024

അഗ്നിപഥ് പദ്ധതി: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Janayugom Webdesk
July 19, 2022 8:41 am

അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

2017‑ൽ 70, 000‑ത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയയ്ക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതു മുതൽ അവരുടെ കരിയർ അനിശ്ചിതത്വത്തിലാണെന്നും ഹർജിയിൽ പറയുന്നു. ജൂൺ 14 ന് ആർമി റിക്രൂട്ടിംഗ് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു.

അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 500ലധികം ട്രെയിനുകൾ റദ്ദാക്കാൻ റയിൽവേ നിർബന്ധിതരായി.

തുടർന്ന് സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്നിവീരന്മാർക്ക് 10 ശതമാനം ജോലികൾ നീക്കിവയ്ക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ അടക്കമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ റിക്രൂട്ട്മെന്റ് നടപടികളിലൂടെ കടന്നുപോകുന്ന ഉദ്യോഗാർത്ഥികൾക്ക് അഗ്നിപഥ് പദ്ധതി ബാധകമാക്കരുതെന്നാണ് ഹർജികളിലെ ആവശ്യം.

പദ്ധതി, സായുധ സേനയെയും രാജ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ മനോഹർലാൽ ശർമയും ഹർജി സമർപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് രജിസ്ട്രേഷൻ കഴിഞ്ഞ മാസം 24ന് ആരംഭിച്ചിരുന്നു.

അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.

Eng­lish summary;Agnipath Project: Supreme Court to hear peti­tions today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.