27 March 2024, Wednesday

Related news

September 4, 2022
June 26, 2022
June 20, 2022
June 19, 2022
June 19, 2022
June 18, 2022
June 18, 2022
June 18, 2022
June 18, 2022
June 17, 2022

അഗ്നിപഥ്; ബിഹാറില്‍ നാല് ട്രെയിനുകള്‍ കൂടി കത്തിച്ചു, യുപിയില്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തു

Janayugom Webdesk
June 17, 2022 9:30 am

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുവര്‍ഷക്കാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ ഇന്നും പ്രതിഷേധം തുടരുന്നു. ഉത്തർ പ്രദേശിലെ ബാല്ലിയ ജില്ലയില്‍ പ്രതിഷേധക്കാര്‍ റെയിൽവ സ്റ്റേഷനിൽ നാശനഷ്ടം വരുത്തി. ബിഹാറില്‍ നാല് ട്രെയിനുകല്‍ കത്തിച്ചു. മസ്തിപൂരിലും ലക്കിസരായിയിലും നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രെയിനുകള്‍ കത്തിച്ചു. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും അക്രമികൾ തീയിട്ടു. 

ഉത്തര്‍പ്രദേശില്‍ ആക്രമണം അഴിച്ചുവിടാന്‍ കൈയിൽ കരുതിയ വടികൾകൊണ്ട് റെയിൽവേ സ്റ്റേഷനിലെ കടകളും ബെഞ്ചുകളും പ്രതിഷേധക്കാര്‍ തല്ലിത്തകർത്തു. സ്ഥലത്ത് എത്തിയ പൊലീസ് ജനങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സംസാരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരെ തിരിച്ചയച്ചുവെന്ന് ബാല്ലിയ പൊലീസ് പറഞ്ഞു.

പതിനേഴര വയസുമുതല്‍ 21 വയസുവരെയുള്ള യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ കര, നാവിക, വ്യോമ സേനകളില്‍ നിയമിക്കുന്നതാണ് പദ്ധതി.
കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നിയമിക്കുന്ന 45,000 പേരില്‍ 25 ശതമാനത്തിനെ മാത്രം സ്ഥിരമായി നിലനിര്‍ത്തുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. തുച്ഛമായ വേതനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിച്ച് ചെലവ് ചുരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Eng­lish Summary:Agnipath; Two more trains burned in Bihar and a rail­way sta­tion was destroyed in UP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.