18 April 2024, Thursday

Related news

November 28, 2023
March 28, 2023
February 14, 2023
January 4, 2023
December 14, 2022
September 10, 2022
August 27, 2022
August 8, 2022
July 19, 2022
July 17, 2022

അഗ്നിവീറും സൈനികരും തുല്യരല്ല

Janayugom Webdesk
ന്യൂഡൽഹി
December 14, 2022 11:11 pm

അഗ്നിവീർ സാധാരണ സൈനികര്‍ക്ക് തുല്യരല്ലെന്നും തികച്ചും വ്യത്യസ്തമായ കേഡറാണെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. അതേസമയം ഒരേ ജോലി ചെയ്യുന്നവര്‍ വ്യത്യസ്ത വിഭാഗമാകുന്നതെങ്ങനെയെന്ന വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അഗ്നിവീർ കാലയളവ് സാധാരണ സൈനിക സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ എഎസ്ജി ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ പ്രവേശനം നേടുന്നയാൾക്ക് സിപോയിയേക്കാള്‍ താഴ്ന്ന റാങ്കാണ് ലഭിക്കുക. നാല് വർഷം പൂർത്തിയാക്കിയ ഒരാൾ സായുധ സേനയിൽ ചേർന്നാൽ അത് പുതിയ റിക്രൂട്ട്മെന്റായി കണക്കാക്കും. 

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഗ്നിപഥ് പദ്ധതി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ചത്. അഗ്നിവീറുകളോടുള്ള വിവേചനത്തിന് കാരണമെന്തെന്ന് കോടതി ആരാഞ്ഞു. ഒരു അഗ്നിവീരന്റെ ഉത്തരവാദിത്തം ഒരു സിപോയിക്ക് തുല്യമാണെങ്കില്‍ അവർക്ക് എങ്ങനെ വേതനം കുറയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തങ്ങൾ ഒന്നല്ലെന്നും അഗ്നിവീരന്മാർ സിപോയിമാരെ സല്യൂട്ട് ചെയ്യണമെന്നും ഭാട്ടി മറുപടി നല്‍കി. അങ്ങനെയെങ്കില്‍, ഇത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു.

യുവാക്കളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. 25 ശതമാനം പേർക്ക് മാത്രമേ വീണ്ടും സൈന്യത്തില്‍ തുടരാനാകൂ. പദ്ധതി രാജ്യത്തുടനീളം യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
സേനയില്‍ നിന്നും പുറത്താക്കപ്പെടുന്ന 75 ശതമാനം യുവാക്കളെയും പ്രയോജനപ്പെടുത്താനുള്ള മറ്റ് പദ്ധതികള്‍ എന്താണെന്നും ജസ്റ്റിസ് പ്രസാദ് കേന്ദ്രത്തോട് ആരാഞ്ഞു. ഇവര്‍ നാല് വർഷത്തിന് ശേഷം ആയുധപരിശീലനം ലഭിച്ചവരും തൊഴില്‍രഹിതരുമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലായി മുൻ അഗ്നിവീരന്മാർക്ക് സംവരണം നൽകാൻ സർക്കാരിന് പദ്ധതിയുണ്ട്. പുറമെ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുമെന്നും 10, 12 ക്ലാസ് ബിരുദങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Agnivir and sol­diers are not equal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.